1.മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് വൈവിധ്യവൽക്കരണമാണ്. ഒന്നിലധികം മേഖലകളിൽ ഒരു നിക്ഷേപം വ്യാപിപ്പിക്കുന്ന പ്രക്രിയയാണിത്.
2. ചെറിയ തുകകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഓരോ മാസവും 500 രൂപ മുതലുള്ള നിക്ഷേപങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്താവുന്നതാണ്.
3. മ്യൂച്വല്‍ ഫണ്ടുകളിൽ രണ്ടായിരത്തിലധികം സ്കീമുകൾ ലഭ്യമാണ്. ഇതിൽ നിന്നും നിക്ഷേപകര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ കഴിയും.
4. ഉയര്‍ന്ന ലിക്വിഡിറ്റിയാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വലിയ തോതില്‍ ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഏതു സമയത്തും യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും ഇവിടെ സാധിക്കും.
5. 1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഇഎല്‍എസ്എസില്‍ നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും.