Search
Close this search box.

എസ്.ഐ.പി+എസ്.ഡബ്ല്യൂ.പി കോംബോ – നിക്ഷേപം നേരത്തെ ആരംഭിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. ഇതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ 40-കളുടെയോ 50-കളുടെയോ തുടക്കത്തില്‍ തന്നെ ഗണ്യമായ ഒരു കോര്‍പ്പസ് നിര്‍മ്മിക്കാനും അതുവഴി പ്രതിമാസ വരുമാനം നേടാനും കഴിയും. നിങ്ങളുടെ നിക്ഷേപ സമീപനത്തില്‍ സ്ഥിരത പുലര്‍ത്തുകയും പണം വളരാന്‍ സമയം നല്‍കുകയും ചെയ്താല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു വലിയ കോര്‍പ്പസ് കെട്ടിപ്പടുക്കാന്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനും (എസ്.ഐ.പി) സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പദ്ധതിയും (എസ്.ഡബ്ല്യു.പി) സംയോജിപ്പിക്കുക വഴി നിങ്ങള്‍ക്ക് സാധിക്കും.

എന്താണ് എസ്.ഐ.പി?

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് എസ്.ഐ.പി. ഒറ്റത്തവണ നിക്ഷേപം നടത്തുന്ന ലംപ്‌സം ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നും വ്യത്യസ്തമായി ഓരോ ഇന്‍വെസ്റ്റ്‌മെന്റ് സൈക്കിളിലും നിശ്ചിത തുക എസ്.ഐ.പിയില്‍ നിക്ഷേപിക്കുന്നു. ഓരോ വര്‍ഷവും ഇന്‍വെസ്റ്റ്‌മെന്റ് തുക വര്‍ധിപ്പിക്കാന്‍ കഴിയുന്ന സ്റ്റെപ്പ് അപ്പ് എസ്.ഐ.പിയും നിക്ഷേപകന് തിരഞ്ഞെടുക്കാവുന്നതാണ്. നിക്ഷേപകന്‍ എസ്.ഐ.പിയില്‍ നിക്ഷേപിക്കുന്നതുവഴി ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ നെറ്റ് അസെറ്റ് വാല്യൂ(എന്‍.എ.വി) ആണ് വാങ്ങുന്നത്. വിപണിയുടെ ഉയര്‍ച്ച താഴ്ച്ചയ്ക്ക് അനുസരിച്ച് എന്‍.എ.വിയുടെ നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാം. അതിനാല്‍ തന്നെ ഓരോ ഇന്‍വെസ്റ്റ്‌മെന്റ് സൈക്കിളിലും നിക്ഷേപകന്‍ എന്‍.എ.വി വാങ്ങുന്നത് വ്യത്യസ്ത നിരക്കിലായിരിക്കും. റുപ്പീ കോസ്റ്റ് ആവറേജിങ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

എന്താണ് എസ്.ഡബ്ല്യൂ.പി?

എസ്.ഐ.പിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് എസ്.ഡബ്ല്യൂ.പി. നിക്ഷേപകന് മ്യൂച്വല്‍ ഫണ്ടില്‍ ലംപ്‌സം ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്നതുവഴി പ്രതിമാസം നിശ്ചിത വരുമാനം ലഭിക്കുന്നു. നിക്ഷേപകന് പ്രതിമാസ വരുമാനം നല്‍കുന്നതിനായി ഫണ്ട് ഹൗസ് അതേ ഫണ്ടില്‍ നിന്ന് അതേ മൂല്യമുള്ള എന്‍.എ.വികള്‍ സെല്ല് ചെയ്യുന്നു. എന്‍.എ.വി വില കൂടുതലായിരിക്കുമ്പോള്‍ ഫണ്ട് ഹൗസ് കുറച്ച് എന്‍.എ.വികള്‍ സെല്ല് ചെയ്യുകയും നിരക്ക് കുറയുമ്പോള്‍ കൂടുതല്‍ സെല്ല് ചെയ്യുകയും ചെയ്യുന്നു. ഫണ്ട് ഹൗസ് എല്ലാ മാസവും എന്‍.എ.വികള്‍ വില്‍ക്കുന്നതിനാല്‍ നിക്ഷേപത്തിന്റെ മൂല്യം കുറയേണ്ടതുണ്ട്. ഫണ്ട് വളരുന്നതിന് അനുസരിച്ച് നിക്ഷേപവും വര്‍ധിക്കുന്നതാണ്. വളര്‍ച്ചാ നിരക്ക്, പിന്‍വലിക്കല്‍ നിരക്കിനേക്കാള്‍ കൂടുതലാണെങ്കില്‍,നിങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പതിറ്റാണ്ടുകളോളം ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *